സാലറി ചലഞ്ചിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് - salary challenge
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്‌ത സാലറി ചലഞ്ചിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാലറി ചലഞ്ചിനോട് സംസ്ഥാനത്തെ എല്ലാ ജീവനക്കാരും സഹകരിക്കണം. എന്നാല്‍ ഒരു മാസത്തെ ശമ്പളം നല്‍കാനാകുമോയെന്ന കാര്യം ചര്‍ച്ച ചെയ്‌ത് തീരുമാനിക്കണമെന്നും ചെന്നിത്തല പറഞ്ഞു.