വയനാടൻ പോരാട്ടം: വാക്പോരുമായി നേതാക്കൾ - രാഹുൽഗാന്ധി
രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് നേതാക്കൾ തമ്മിലുള്ള വാക് പോര് തുടരുന്നു. രാഹുൽഗാന്ധി പടക്കളത്തിൽ നിന്ന് ഒളിച്ചോടുകയാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. എന്നാൽ വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കുന്നതോടെ സിപിഎമ്മിന്‍റെയും ബിജെപിയുടെയും സ്വരം ഒന്നായി എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.