നിരീക്ഷണത്തിലുള്ളവര്‍ സഹകരിക്കുന്നില്ലെന്ന് പത്തനംതിട്ട ഡി.എം.ഒ
പത്തനംതിട്ടയില്‍ കൊവിഡ് 19ന്‍റെ നിരീക്ഷണത്തിലുള്ളവര്‍ സര്‍ക്കാരുമായി സഹകരിക്കുന്നില്ലെന്ന് ഡി.എം.ഒ ഡോ. എ.എല്‍ ഷീജ. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന പത്ത് ശതമാനം ആളുകൾ പുറത്തിറങ്ങി നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വീട്ടിൽ കഴിയുന്ന 60 ശതമാനം ആളുകൾ വീടിനുള്ളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ഡി.എം.ഒ ആരോപിച്ചു. ഇവ പരിഹരിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നു. വിവരം ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ടെന്നും ഡി.എം.ഒ പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു.