പുത്തുമല ഉരുൾപൊട്ടല്‍; സൂചിപ്പാറ മേഖലയില്‍ തെരച്ചില്‍ തുടരുന്നു - puthumala landslide
വയനാട്: പുത്തുമല ഉരുൾപൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. ആറ് കിലോമീറ്റര്‍ ദൂരെയുള്ള സൂചിപ്പാറ മേഖലയിലെ ഏലവയലിലാണ് തെരച്ചില്‍. പുത്തുമലയില്‍ നിന്ന് 1500 അടി താഴെയുള്ള പാറയിടുക്കില്‍ നിന്നും ഇന്ന് ഒരു മൃതദേഹത്തിന്‍റെ ശരീരാവശിഷ്‌ടങ്ങൾ ലഭിച്ചു. കൂടുതല്‍ പരിശോധനകൾക്ക് ശേഷം മാത്രമേ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ. 13 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ പുത്തുമല മേഖലയില്‍ നിന്നും ലഭിച്ചത്.