പുത്തുമല ഉരുൾപ്പൊട്ടൽ; രക്ഷാപ്രവർത്തനം തുടരുന്നു - പുത്തുമല രക്ഷാപ്രവർത്തനം
കൽപ്പറ്റ: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരിതത്തിന് സാക്ഷിയാവുകയാണ് പുത്തുമല. ഉരുൾപൊട്ടലില്‍ മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുന്നു. നിരവധി പേരെ കാണാതെയായി. എഴുപതിലേറെ വീടുകൾ തകർന്നു. 100 ഏക്കറോളം ഭൂമി ഒലിച്ചുപോയി. അമ്പതോളം ആളുകള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തൊഴിലാളികള്‍ താമസിക്കുന്ന രണ്ട് പാടികള്‍, മൂന്നുവീടുകള്‍, ഒരു മുസ്‌ലിം പള്ളി, ഒരു ക്ഷേത്രം,വാഹനങ്ങള്‍ എന്നിവ മണ്ണിനടിയിലായെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ദുരന്തമുണ്ടായത്.