മന്ത്രി ജലീലിനെതിരെ എന്‍ഐഎ ഓഫീസ് പരിസരത്തും പ്രതിഷേധം - എന്‍ഐഎ ഓഫീസ്
എറണാകുളം: മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് കൊച്ചി എൻഐഎ ഓഫിസ് പരിസരത്ത് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം. മുഖ്യമന്ത്രിക്കെതിരേയും മന്ത്രി കെ.ടി ജലീലിനെതിരേയും മുദ്രാവാക്യങ്ങൾ ഉയർന്നു. പ്രതിഷേധത്തിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച വനിതാ സംഘടനയും പ്രതിഷേധം സംഘടിപ്പിച്ചു.