ആകാശവാണി പ്രാദേശിക നിലയങ്ങൾ നിർത്തലാക്കുന്നതിനെതിരെ പ്രതിഷേധം - കോഴിക്കോട്
കോഴിക്കോട്: ആകാശവാണി പ്രാദേശിക നിലയങ്ങൾ നിർത്തലാക്കുന്നതിനെതിരെ പ്രതിഷേധം. കലാകാരന്മാരുടെ ദേശീയ സംഘടനയായ 'നന്മ'യാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. കലാകാരന്മാരുടെ നേതൃത്വത്തിൽ കോഴിക്കോട് ആകാശവാണിക്ക് മുന്നിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശേരി സമരം ഉദ്ഘാടനം ചെയ്‌തു.