കേരളം

kerala

ETV Bharat / videos

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറത്ത് പ്രതിഷേധം - PROTEST

By

Published : Dec 30, 2019, 11:31 PM IST

ഭരണഘടനയെ തകർക്കുന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് നിലമ്പൂർ മുൻസിപ്പാലിറ്റി കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷനേതാവ് എൻ. വേലുക്കുട്ടി പിന്തുണച്ചു. ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയത്. വൈസ് ചെയർമാൻ പി. വി. ഹംസ, പാലോളി മെഹബൂബ്, മുജീബ് ദേവശേരി, ഷെർലി ടീച്ചർ, മുംതാസ് ബാബു, ശ്രീജ ചന്ദ്രൻ, മുസ്തഫ കളത്തുംപടിക്കൽ, അടുക്കത്ത് ഇസഹാഖ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിച്ചു. തിരുവാലി കുടുംബശ്രീയുടെ ആഭിമുഖ്യത്തിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. പൗരത്വ ഭേദഗതി നിയമം കത്തിച്ചായിരുന്നു പ്രതിഷേധിച്ചത്. പൗരത്വ നിയമം പിൻവലിക്കുക, ജനങ്ങളെ ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. തിരുവാലി ടൗണിൽ നിന്നും തുടങ്ങിയ പ്രതിഷേധ റാലി തിരുവാലി പഞ്ചായത്ത് ഓഫീസിൽ സമാപിച്ചു.

ABOUT THE AUTHOR

...view details