പൗരത്വ ഭേദഗതി നിയമം; കോൺഗ്രസ് മാർച്ചില്‍ സംഘർഷം - കോൺഗ്രസ് മാർച്ചില്‍ സംഘർഷം
കോഴിക്കോട്: പൗരത്വ ഭേദഗതിക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ ഭാരത് ബച്ചാവോ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ശശി തരൂർ എംപി മാർച്ച് ഉദ്ഘാടനം ചെയ്ത് ശേഷം പ്രവർത്തകർ പോസ്റ്റ് ഓഫീസ് കോമ്പൗണ്ടിലേക്ക് ചാടി കടന്നതോടെയാണ് സംഘർഷമാരംഭിച്ചത്. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് നേതാക്കൾ ഉൾപ്പെടെയുള്ളവർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. റോഡ് ഉപരോധിച്ച് മുദ്രാവാക്യം മുഴക്കാൻ തുടങ്ങിയതോടെ ഡിസിസി പ്രസിഡന്‍റ് ടി. സിദ്ദീഖ് ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.