പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി മഹല്ല് കൂട്ടായ്മ
വയനാട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ മാനന്തവാടി താലൂക്കിലെ തരുവണയിലും നാലാംമൈലിലും മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ പ്രകടനം. തരുവണയില്‍ ആറ് മഹല്ലുകളുടെയും നാലാംമൈലില്‍ എട്ട് മഹല്ലുകളുടെയം ആഭിമുഖ്യത്തിലാണ് എല്ലാ മത രാഷ്ട്രീയ സംഘടനകളിലും ഉള്‍പ്പെട്ട വിശ്വാസികള്‍ പ്രകടനം നടത്തിയത്. പ്രകടനത്തിന് വിവിധ മഹല്ലുഭാരവാഹികള് നേതൃത്വം നല്കി. കെല്ലൂര്‍,കാട്ടിച്ചിറക്കല്‍,ആറാംമൈല്‍ തുടങ്ങിയ മഹല്ലുകളാണ് പരിപാടി സംഘടിപ്പിച്ചത്.തരുവണയില്‍ നടന്ന പ്രതിഷേധ പ്രകടനം പുലിക്കാട് നിന്നും ആംരംഭിച്ച് മീത്തല്‍ ചുറ്റി തരുവണയില്‍ സമാപിച്ചു. രണ്ട് പ്രകടനങ്ങളിലും കുട്ടികളും യുവാക്കളുമടക്കം വന്‍ ജനാവലിയാണ് പങ്കെടുത്തത്.