സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമെന്ന് കൊടിക്കുന്നിൽ സുരേഷ് - കൊടികുന്നിൽ സുരേഷ്
കൊല്ലം: സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമുണ്ടാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. കൊട്ടാരക്കര ടൗൺ യുപിഎസിൽ വോട്ട് രേഖപെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഴക്കടൽ മത്സ്യബന്ധന വിവാദവും കൊല്ലം ജില്ലയിൽ ക്വാറികൾക്ക് അനുവാദം നൽകാത്തതുമെല്ലാം യുഡിഎഫിൻ്റെ വനിതാ സ്ഥാനാർഥി ആർ ലക്ഷ്‌മിക്ക് വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു.