പ്രിയങ്ക ഗാന്ധിക്കെതിരെ കയ്യേറ്റം; യൂത്ത് കോൺഗ്രസ് എടക്കര ടൗൺ ഉപരോധിച്ചു - priyanka gandhi
പ്രിയങ്കഗാന്ധിയെ കയ്യേറ്റം ചെയ്ത യോഗി ആദിത്യനാഥിൻ്റെ പൊലീസ് നടപടിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് എടക്കര ടൗൺ ഉപരോധിച്ചു. എടക്കര പുതിയ ബസ് സ്റ്റാൻഡിൽ ആയിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഉബ രോമ്, ധനീഷ് ഗോപി, മൻസൂർ എടക്കര, ശാഹുൽ കെ.സി, ഷെരീഫ് എടക്കര, ഇക്ബാൽ കരാകുന്നൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.