മാവൂരിൽ പൊലീസ്- ബി.എസ്.എഫ് റൂട്ട് മാർച്ച് - പൊലീസ്- ബി.എസ്.എഫ് റൂട്ട് മാർച്ച്
മാവൂരിൽ പൊലീസും ബി.എസ്.എഫും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രമസമാധാന പാലനം ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായാണ് റൂട്ട് മാർച്ച് നടത്തിയത്. മാവൂർ പൊലീസ് സ്റ്റേഷനിൽ നിന്നാരംഭിച്ച മാർച്ച് മാവൂർ അങ്ങാടി ചുറ്റി തിരികെ സ്റ്റേഷനിൽ സമാപിച്ചു. എസ്ഐമാരായ സി. രാംകുമാർ, എ.പി. അബ്ബാസ്, മഹേഷ് കുമാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.