മനുഷ്യ മഹാശൃംഖല; പെരിന്തല്‍മണ്ണയില്‍ പൊതു സമ്മേളനം നടത്തി - മലപ്പുറം വാര്‍ത്തകള്‍
മലപ്പുറം: പഴയ നാടുവാഴി ജന്മിത്വ അജണ്ടയിലേക്ക് ഇന്ത്യയെ എത്തിക്കുകയാണ് ബിജെപി സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സൈനബ. ആര്‍എസ്‌എസിന്‍റെ വിചാരധാരയിലെ ആശയങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും സൈനബ ആരോപിച്ചു. എല്‍ഡിഎഫിന്‍റെ നേതൃത്വത്തിൽ നടന്ന മനുഷ്യ മഹാശൃംഖലയോട് അനുബന്ധിച്ച് പെരിന്തല്‍മണ്ണയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സൈനബ. യുവകവിയത്രി ഷാഹിന ഭരണഘടനയുടെ ആമുഖം വായിച്ച് മനുഷ്യ മഹാശൃംഖലയ്‌ക്ക് നേതൃത്വം നൽകി. നൂറുക്കണക്കിനാളുകള്‍ മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തു.