പാചകവാതക വില വര്‍ധനക്കെതിരെ ജനങ്ങൾ - നിത്യോപയോഗ സാധനങ്ങൾ
തിരുവനന്തപുരം: പാചകവാതക വില ക്രമാതീതമായി വർധിപ്പിച്ചതിനെതിരെ ജനങ്ങൾ. നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കുന്നതിനൊപ്പം പാചകവാതക വിലയും കൂട്ടിയത് ജനവിരുദ്ധ നടപടിയാണെന്ന് വീട്ടമ്മമാർ പ്രതികരിച്ചു. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 146 രൂപ 50 പൈസയാണ് കൂടിയത്. 850 രൂപ 50 പൈസയാണ് പുതിയ വില. ആർ.ബിനോയ് കൃഷ്‌ണൻ തയ്യാറാക്കിയ റിപ്പോർട്ട്.