കോതമംഗലത്ത് മലമ്പാമ്പിനെ പിടികൂടി - കോതമംഗലത്ത് കൂറ്റൻ മലമ്പാമ്പിനെ പിടികൂടി
എറണാകുളം: കോതമംഗലം ചെറുവട്ടൂരിൽ മലമ്പാമ്പിനെ പിടികൂടി. ചെറുവട്ടൂർ പള്ളിപടിയിലെ മൂസ മൗലവിയുടെ വീടിന് സമീപത്തുനിന്നാണ് പാമ്പിനെ പിടികൂടിയത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പ്രദേശവാസികളാണ് പാമ്പിനെ പിടികൂടിയത്. സമീപത്തെ തോട്ടിലൂടെ മലവെള്ളപ്പാച്ചിലില്‍ ഒഴുകി വന്നതാകാമെന്ന് നാട്ടുകാര്‍ പറഞ്ഞു. പിടികൂടിയ മലമ്പാമ്പിനെ വനം വകുപ്പിന് കൈമാറി.