പെഗാസസ് ഫോൺ ചോർത്തൽ; അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല - രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇസ്രയേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് 40ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടേത് അടക്കം വിവരങ്ങൾ ചോർത്തൽ നടപടിയിൽ സമഗ്ര അന്വേഷണം വേണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്‌ട്രീയ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും അടക്കം ഫോൺ കോളുകൾ ചോർത്തിയ നടപടി അതീവ ഗൗരവമുള്ളതാണ്. പ്രധാനമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയണമെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.