കേരളം

kerala

ETV Bharat / videos

പെൺകുട്ടികളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച സംഭവം; പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യം - കോയമ്പത്തൂർ

By

Published : Apr 17, 2019, 4:40 AM IST

Updated : Apr 17, 2019, 4:30 PM IST

പനമ്പിള്ളി നഗറിൽ പെൺകുട്ടികളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച പ്രതി പിടിയിൽ. പാലക്കാട് സ്വദേശി മനു ആണ് പിടിയിലായത്. കഴിഞ്ഞ മാസം മാർച്ച് പതിനഞ്ചിന് വൈകിട്ടാണ് പെൺകുട്ടികളുടെ വാഹനം തടഞ്ഞു നിർത്തി മനു പെട്രോൾ ഒഴിച്ചത്. അഞ്ഞൂറിലേറെ സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മനുവിനെ പൊലീസ് കുടുക്കിയത്. കോയമ്പത്തൂരില്‍ നിന്ന് വാടകയ്ക്കെടുത്ത ബൈക്കില്‍ കൊച്ചിയിലേക്ക് വരുന്ന വഴി പമ്പില്‍ നിന്ന് പെട്രോള്‍ കുപ്പിയില്‍ വാങ്ങി ബാഗില്‍ സൂക്ഷിക്കുകയായിരുന്നു. തീകൊളുത്താന്‍ ലക്ഷ്യമിട്ടാണ് എത്തിയതെങ്കിലും പെണ്‍കുട്ടി ബഹളം വയ്ക്കുകയും നാട്ടുകാര്‍ ഓടിക്കൂടുകയും ചെയ്തതോടെ പ്രതി ബൈക്കില്‍ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം അബുദാബിയിലേക്ക് കടന്ന ഇയാളെ പൊലീസ് വിളിച്ച് വരുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Last Updated : Apr 17, 2019, 4:30 PM IST

ABOUT THE AUTHOR

...view details