മുല്ലപ്പള്ളിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലക്കാടും സത്യഗ്രഹം - സത്യഗ്രഹ സമരം സംഘടിപ്പിച്ചു
പാലക്കാട്: കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലക്കാടും സത്യഗ്രഹ സമരം സംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് മുല്ലപ്പള്ളി നടത്തുന്ന സത്യഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സമരം. കെപിസിസി വൈസ് പ്രസിഡന്‍റ് സി.പി മുഹമ്മദ് സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. വി.കെ ശ്രീകണ്ഠൻ എംപി അധ്യക്ഷത വഹിച്ചു. കെപിസിസി ഭാരവാഹികളായ എ. തങ്കപ്പൻ, സി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.