പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ ജ്വാല - palakkad caa protest
പാലക്കാട്: പൗരത്വഭേദഗതി നിയമത്തിനെതിരെ ഭരണഘടനാ സംരക്ഷണ കോഡിനേഷൻ കമ്മിറ്റിയുടെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന പൊതുസമ്മേളനം മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് ഉദ്ഘാടനം ചെയ്‌തു. വി.കെ.ശ്രീകണ്‌ഠൻ എംപി, സ്വലാഹുദീന്‍ ഫൈസി തുടങ്ങി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.