പാലാ ബസ്സ്റ്റാന്‍റ് റോഡിലെ സ്ലാബ് തകർന്ന് അപകടക്കെണിയായി - pala town link road danger
പാലാ പഴയ ബസ് സ്റ്റാന്‍റ് ടൗൺ ലിങ്ക് റോഡിലെ സ്ലാബ് തകർന്ന് കുഴി രൂപപ്പെട്ടതോടെ കാൽനടയാത്രക്കാരും വാഹന യാത്രക്കാരും അപകട ഭീഷണിയിൽ. ഏതാനും മാസം മുമ്പ് വാഹനം കയറി ഒരു സ്ലാബ് പൂർണ്ണമായും തകർന്നിരുന്നു. പിന്നീട് തകരാർ പരിഹരിച്ചെങ്കിലും പുനഃസ്ഥാപിച്ച ഭാഗത്ത് വീണ്ടും ടാറിങ് ഇളകുകയും സ്ലാബുകൾ തമ്മിൽ വിടവ് രൂപപ്പെടുകയുമായിരുന്നു. വടിയില്‍ തുണി ചുറ്റി താല്‍ക്കാലികമായി അപകടസൂചന നല്‍കിയിരിക്കുകയാണ്.