പി സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റു - Women's Commission
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയായി പി സതീദേവി ചുമതലയേറ്റു. കമ്മിഷനു മുന്നിൽ വരുന്ന പരാതികളിൽ സ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ നടപടി ഉണ്ടാകുമെന്ന് പുതിയ വനിത കമ്മിഷൻ ചെയർപേഴ്സൺ പറഞ്ഞു. ഹരിത വിഷയത്തിലുള്ള പരാതി വനിതാ കമ്മിഷന്‍റെ പരിഗണനയിലാണ്. പരാതി പരിശോധിച്ച് കൃത്യമായ നടപടിയെടുക്കും. പെൺകുട്ടികൾക്ക് നീതി കിട്ടുന്ന രീതിയിലുള്ള ഇടപെടൽ നടത്തുമെന്നും പി സതീദേവി പറഞ്ഞു.