പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് ഫെറ്റോ - CAB
പൗരത്വഭേദഗതി നിയമത്തിന് പിൻതുണ പ്രഖ്യാപിച്ച് കൊണ്ട് ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്‍റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ (ഫെറ്റോ) മലപ്പുറം ജില്ലാ സമിതി ഐക്യദാർഢ്യ സമ്മേളനവും പ്രതിജ്ഞയും നടത്തി. മുസ്ലീം സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് കലാപമുണ്ടാക്കി വോട്ട് തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും നടത്തുന്നതെന്നും ഈ വിഷയത്തിൽ ചില തത്പരകക്ഷികൾ ബോധപൂർവം കലാപം സൃഷ്ടിക്കുകയാണെന്ന് ജീവനക്കാരും അധ്യാപകരും പൊതു സമൂഹവും തിരിച്ചറിയണമെന്നും ഫെറ്റോ മലപ്പുറം ജില്ലാ സമിതി.