രമേശ് ചെന്നിത്തല നാമനിർദേശ പത്രിക സമർപ്പിച്ചു - kerala assembly election 2021
ആലപ്പുഴ: ഹരിപ്പാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാമനിർദേശ പത്രിക സമർപ്പിച്ചു. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരോടൊപ്പം പ്രകടനമായെത്തിയാണ് ചെന്നിത്തല നാമനിർദേശ പത്രിക സമർപ്പിച്ചത്. നാല് സെറ്റ് പത്രികയാണ് അദ്ദേഹം സമർപ്പിച്ചത്. രമേശ് ചെന്നിത്തലയുടെ ആദ്യഘട്ട പര്യടനം ഉടൻ പൂർത്തിയാകും. വരും ദിവസങ്ങളിൽ മറ്റ് മണ്ഡലങ്ങളിൽ കൂടി പ്രചാരണം ശക്തമാക്കും.