ഭക്തജനത്തിരക്കേറിയതോടെ ഇതരസംസ്ഥാന തീർഥാടകർ ബസുകാത്ത് വലയുന്നു - ശബരിമല ബസ് സർവ്വീസ്
പത്തനംതിട്ട: ശബരിമല തീർഥാടനത്തിന് ഭക്തജനത്തിരക്കേറിയതോടെ ഇതര സംസ്ഥാന തീർഥാടകർ ബസുകാത്ത് വലയുകയാണ്. തിരക്കിനനുസരിച്ച് ബസുകൾ മതിയാകുന്നില്ല. ഓരോ ഇരുപത് മിനുട്ടിലും പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും ബസുകൾ പമ്പയിലേക്ക് ഉണ്ടെങ്കിലും അന്യ സംസ്ഥാന തീർഥാടകരുടെ എണ്ണത്തിൽ വലിയ വർധനവുള്ളതിനാൽ ബസ് സര്‍വീസ് പര്യാപ്‌തമാകുന്നില്ല.