ആറ്റുകാലമ്മയ്ക്ക് ഭക്തർ സമർപ്പിച്ചത് വൈവിധ്യമാർന്ന നിവേദ്യങ്ങള്‍ - ആറ്റുകാല്‍ പൊങ്കാല
തിരുവനന്തപുരം: പുത്തൻ പ്രതീക്ഷയോടെ പൊങ്കാല അർപ്പിക്കാനെത്തിയ ഭക്തർ വൈവിധ്യമാർന്ന രുചിയൂറും വിഭവങ്ങളാണ് ദേവിക്കായി സമർപ്പിച്ചത്. വ്യത്യസ്‌ത തരത്തിലുള്ള പായസവും ദേവിയുടെ ഇഷ്‌ട നിവേദ്യങ്ങളായ മണ്ട പുറ്റും തിരളി അപ്പവും ആറ്റുകാൽ അമ്മയ്‌ക്ക് സമർപ്പിച്ച് ഭക്തലക്ഷങ്ങൾ നിർവൃതി അടഞ്ഞു. ഓരോ പൊങ്കാല നേർച്ചയും തങ്ങളുടെ കുടുംബത്തിന്‍റെ ഐശ്വര്യവും ക്ഷേമവും വർധിപ്പിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.