വീണ്ടും 'സിക്‌സറടിച്ച്' നിരുപമ - state school youth festival 2019
കാസർകോട്: മത്സരിച്ച ആറിനങ്ങളിൽ എ ഗ്രേഡ് നേടി അറുപതാമത് കലാമേളയിൽ താരമായി നിരുപമ. കഥാപ്രസംഗം, ഓട്ടംതുള്ളൽ, പാഠകം, കൂടിയാട്ടം, ചമ്പൂ പ്രഭാഷണം തുടങ്ങിയ ഇനങ്ങളിലാണ് ആലുവ വിദ്യാധിരാജ വിദ്യാഭവൻ സ്കൂളിലെ പത്താംതരം വിദ്യാർഥിനിയുടെ നേട്ടം. കഴിഞ്ഞ വർഷത്തെ കലോത്സവത്തിലും ആറിനങ്ങളിൽ എ ഗ്രേഡ് നേടിയ നിരുപമയായിരുന്നു ഏറ്റവും കൂടുതൽ പോയിന്‍റ് കരസ്ഥമാക്കിയത്.