കേരളം

kerala

ETV Bharat / videos

അഫ്‌ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഐഎസ് പ്രവര്‍ത്തകരില്‍ നിമിഷ ഫാത്തിമയുണ്ടെന്ന് അമ്മ - is surrender in afghanisthan

By

Published : Nov 27, 2019, 9:45 PM IST

Updated : Nov 27, 2019, 10:43 PM IST

തിരുവനന്തപുരം: അഫ്‌ഗാനിസ്ഥാനിൽ കീഴടങ്ങിയ 900 പേരടങ്ങുന്ന ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിൽ തിരുവനന്തപുരം ആറ്റുകാൽ സ്വദേശി നിമിഷ ഫാത്തിമയും ഉണ്ടെന്ന് നിമിഷയുടെ മാതാവ് ബിന്ദു ഇടിവി ഭാരതിനോട് പറഞ്ഞു. എൻഐഎ തനിക്ക് അയച്ച് തന്ന ചിത്രങ്ങളിലാണ് മകൾ നിമിഷ, ഭർത്താവ് ബെക്‌സൺ എന്ന ഈസ പേരക്കുട്ടി എന്നിവരെ തിരിച്ചറിഞ്ഞത്. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും മകളും കുടുംബവും സുരക്ഷിതരായി തിരിച്ചെത്തുമെന്ന് ശുഭാപ്‌തി വിശ്വാസം ഉണ്ട്. മകൾ ഐഎസിൽ ചേർന്ന ശേഷം എൻഐഎ നിരന്തരം ബന്ധപ്പെട്ട് വരികയായിരുന്നുവെന്നും തിരിച്ചെത്തിയ ശേഷമുള്ള നിയമ നടപടികൾ എന്തായാലും അത് അതിന്‍റെ വഴിക്ക് നീങ്ങുമെന്നും ബിന്ദു വ്യക്തമാക്കി.
Last Updated : Nov 27, 2019, 10:43 PM IST

ABOUT THE AUTHOR

...view details