ദേശീയ പൗരത്വ രജിസ്റ്റർ വിവരശേഖരണം; എംഎസ്എഫ് മാർച്ചിൽ സംഘർഷം - യൂത്ത് മാർച്ച്
മലപ്പുറം: ദേശീയ പൗരത്വ രജിസ്റ്റർ വിവരശേഖരണത്തിനെതിരെ നിലമ്പൂർ താലൂക്ക് ഓഫീസിലേക്ക് എംഎസ്എഫ് നടത്തിയ യൂത്ത് മാർച്ചിൽ സംഘർഷം. വിവരശേഖരണവുമായി ബന്ധപ്പെട്ട് നിലമ്പൂർ തഹസിൽദാരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. താലൂക്ക് ഓഫീസിലേക്ക് തള്ളിക്കയറാൻ യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ ശ്രമം പൊലീസ് തടഞ്ഞതോടെയാണ് ഇരുവിഭാഗവും തമ്മിൽ ഉന്തും തള്ളും ഉണ്ടായത്.