കേരളം

kerala

ETV Bharat / videos

രാത്രി നടത്തം; കണ്ണൂരിലും വൻ സ്ത്രീ പങ്കാളിത്തം - കണ്ണൂര്‍

By

Published : Dec 30, 2019, 4:49 PM IST

കണ്ണൂര്‍: സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പ് നടത്തിയ രാത്രി നടത്ത പരിപാടിക്ക് കണ്ണൂരിലും വൻ സ്‌ത്രീപങ്കാളിത്തം. തളിപ്പറമ്പ് നഗരസഭ ഐസിഡിഎസിന്‍റെ നേതൃത്വത്തില്‍ നടന്ന രാത്രി നടത്തം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ലത ഉദ്ഘാടനം ചെയ്‌തു. രാത്രി 11 മണിക്ക് തളിപ്പറമ്പിൽ നിന്ന് തുടങ്ങിയ നടത്തം പുലർച്ചെ ഒരു മണിയോടെ തൃച്ചംബരം പെട്രോൾ പമ്പിന് സമീപം സമാപിച്ചു. ഒറ്റയ്ക്കും കൂട്ടത്തോടെയുമാണ് സ്ത്രീകൾ രാത്രിയിൽ തളിപ്പറമ്പ് പൊതുവീഥിയിൽ നടന്നത്. പുലർച്ചെ നടന്ന സമാപന സംഗമത്തിൽ മെഴുകുതിരികൾ കത്തിച്ച് പ്രതിജ്ഞ ചൊല്ലിയാണ് ഇവർ പിരിഞ്ഞത്. തളിപ്പറമ്പ് നഗരസഭാ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർ പേഴ്‌സൺ രജനി രാമാനന്ദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ABOUT THE AUTHOR

...view details