എടവണ്ണപ്പാറയില്‍ സ്ത്രീകളുടെ രാത്രി നടത്തം - മലപ്പുറം വാര്‍ത്തകള്‍
മലപ്പുറം: സധൈര്യം മുന്നോട്ട് പൊതുയിടം എന്‍റേതും എന്ന സർക്കാർ പരിപാടിയുടെ ഭാഗമായി അർധരാത്രി എടവണ്ണപ്പാറയിൽ സ്‌ത്രീകള്‍ നടക്കാനിറങ്ങി. വാഴക്കാട്, കൊണ്ടോട്ടി, അരീക്കോട് ഭാഗത്തേക്കാണ് സ്ക്വാഡ് തിരിഞ്ഞ് 20 സ്‌ത്രീകൾ നടന്നത്. പൊതു ഇടത്തിൽ ഇരുന്ന് സംസാരിച്ച ശേഷം സെൽഫിയുമെടുത്താണ് ഇവർ മടങ്ങിയത്. വാഴക്കാട് പഞ്ചായത് ഐസിഡിഎസിന്‍റെ നേതൃത്വത്തിലായിരുന്നു പരിപാടി.