ദേശീയ പണിമുടക്ക് തുടരുന്നു - trade unions
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്‌ത 24 മണിക്കൂര്‍ പണിമുടക്ക് തുടരുന്നു. തിരുവനന്തപുരം ജില്ലയില്‍ പണിമുടക്ക് പൂര്‍ണമാണ്. സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സ്‌തംഭിച്ചു. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങിയത്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ പൂർണമായും പണിമുടക്കിൽ പങ്കെടുക്കുന്നു.