കൊച്ചിയിൽ ദേശീയ പണിമുടക്ക് സമാധാനപരം - kochi latest news
കേന്ദ്ര സർക്കാറിന്‍റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്ക് കൊച്ചിയിൽ പൂർണവും സമാധാനപരവുമായി പുരോഗമിക്കുന്നു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ പൂർണമായും പണിമുടക്കിൽ പങ്കെടുക്കുന്നു. ജലഗതാഗത സർവ്വീസുകൾ പൂർണമായും മുടങ്ങി. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങിയത്. അതേസമയം കൊച്ചി മെട്രോ സാധാരണ പോലെ സർവീസ് നടത്തുന്നു. കട കമ്പോളങ്ങളും അടഞ്ഞു കിടക്കുന്നു.