കേരളം

kerala

ETV Bharat / videos

ദേശീയ കുഷ്‌ഠരോഗ നിർമ്മാർജ്ജന പക്ഷാചരണത്തിന് തുടക്കം - alappuzha

By

Published : Feb 2, 2020, 3:06 AM IST

ആലപ്പുഴ: ദേശീയ കുഷ്‌ഠരോഗ നിർമ്മാർജ്ജന പക്ഷാചരണം സ്‌പര്‍ശ് 2020ന് തുടക്കമായി. ജില്ലാ ലെപ്രസി യൂണിറ്റ് , ചേർത്തല താലൂക്കാശുപത്രി, റോട്ടറി ക്ലബ്ബ് ഓഫ് ചേർത്തല എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്‌പർശ് 2020 എന്ന പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ താലൂക്ക് തല ഉദ്ഘാടനം മുനിസിപ്പൽ ടൗൺ ഹാളിൽ സിനിമാ താരം ജയൻ നിര്‍വഹിച്ചു. നഗരസഭ ചെയർമാൻ വി.ടി.ജോസഫ് അധ്യക്ഷനായി. ഡി.എം.ഒ ഡോ.എൽ. അനിതകുമാരി ആരോഗ്യ സന്ദേശം നൽകി. മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ ശ്രീലേഖ നായർ, കുഷ്‌ഠരോഗ വിമുക്ത പ്രതിജ്ഞ ചൊല്ലി.

ABOUT THE AUTHOR

...view details