വോട്ട് രേഖപ്പെടുത്തി ഹൈബി ഈഡൻ - ernakulam udf candidate hibi eden
എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ ഭാര്യ അന്ന ലിൻഡയോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. മാമംഗലം എസ് എൻ ഡി പി ഹാളിലെ പോളിങ് ബൂത്തിലാണ് ഇരുവരും വോട്ട് ചെയ്യാൻ എത്തിയത്. വളരെയധികം ആത്മവിശ്വാസത്തോട് കൂടിയാണ് യുഡിഎഫ് ഈ ലോക്സഭ തെരഞ്ഞെടുപ്പിനെ നോക്കി കാണുന്നതെന്ന് വോട്ട് ചെയ്ത ശേഷം ഹൈബി ഈഡൻ മാധ്യമങ്ങളോട് പറഞ്ഞു.