കേരളം

kerala

ETV Bharat / videos

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിക്കാന്‍ മുസ്‌ലിം സംഘടനകള്‍ - Sayed Hyderali Shihab Thangal

By

Published : Dec 15, 2019, 4:25 PM IST

Updated : Dec 15, 2019, 9:02 PM IST

മലപ്പുറം: കേന്ദ്ര സർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിതമായി നീങ്ങാൻ മുസ്‌ലിം മതസംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു. മലപ്പുറത്ത് ചേർന്ന അടിയന്തര യോഗത്തിലാണ് സംസ്ഥാനത്തെ മുഴുവൻ മുസ്‌ലിം മതസംഘടന നേതാക്കളും ഏകാഭിപ്രായവുമായി എത്തിയത്. ഇതിന്‍റെ ഭാഗമായി ജനുവരി രണ്ടിന് എറണാകുളത്ത് വിപുലമായ കൺവെൻഷൻ സംഘടിപ്പിക്കും. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ഹൈദരലി ശിഹാബ് തങ്ങൾ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Last Updated : Dec 15, 2019, 9:02 PM IST

ABOUT THE AUTHOR

...view details