സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തില്‍ അപാകതകള്‍; പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു - Municipal Congress Committee
മലപ്പുറം: നിലമ്പൂര്‍ മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധര്‍ണ. പെന്‍ഷന്‍ വാങ്ങാനെത്തുന്നവരെ വളരെ സമയം ക്യൂവില്‍ നിര്‍ത്തി ബുദ്ധിമുട്ടിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ധര്‍ണ ഉദ്ഘാടനം ചെയ്‌തു. സര്‍ക്കാരിന്‍റെ ധനകമ്മി മറച്ചുപിടിക്കാന്‍ പിണറായി സര്‍ക്കാര്‍ എലിയെ പേടിച്ച് ഇല്ലം ചുടുകയാണെന്ന് ആര്യാടന്‍ മുഹമ്മദ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്‍റ് പാലോളി മെഹബൂബ് അധ്യക്ഷത വഹിച്ചു.