ഭസ്‌മക്കുളത്തില്‍ മോക്ഡ്രിൽ സംഘടിപ്പിച്ച് ഫയര്‍ഫോഴ്‌സ്
ശബരിമലയിലെ ഭസ്‌മക്കുളത്തില്‍ ഏഴ് വയസുള്ള ബാലൻ വീണ സംഭവത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്‍റെ നേതൃത്വത്തിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. വെള്ളത്തിൽ മുങ്ങിയയാളെ എങ്ങനെ രക്ഷിക്കാം, പെട്ടെന്ന് അപകടമുണ്ടായാൽ എങ്ങനെ സ്വയം രക്ഷപ്പെടാം തുടങ്ങി സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ചുള്ള അറിവ് നൽകുന്നതായിരുന്നു മോക് ഡ്രിൽ. ഫയർഫോഴ്‌സിന്‍റെ രക്ഷാപ്രവർത്തന രീതി, വിവിധ ഭാഷയിലുള്ള മുന്നറിയിപ്പ് ബോർഡുകൾ തുടങ്ങിയവയെപ്പെറ്റി ഭസ്‌മ കുളത്തിൽ എത്തിയവർക്ക് ഉദ്യോഗസ്ഥർ വിശദീകരിച്ചു.