പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി എംഎം ലോറൻസ് - CITU State Conference-MM Lawrence
ആലപ്പുഴ : സിഐടിയു സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ സമാപനമാകുമ്പോൾ ശ്രദ്ധാകേന്ദ്രമായത് തൊഴിലാളി പ്രസ്ഥാനത്തിന്‍റെ മുൻ അമരക്കാരനായിരുന്ന എംഎം ലോറൻസാണ്. സമ്മേളനത്തിലെ ഏറ്റവും മുതിർന്ന പ്രതിനിധിയായിരുന്ന ലോറൻസ് പതിവ് ആവേശം കൈവിടാതെയാണ് ഓരോ സെഷനിലും പങ്കെടുത്തത്. സമ്മേളനത്തിന്‍റെ ഭാഗമായി നടത്തിയ ട്രേഡ് യൂണിയൻ ഇന്ത്യൻ സെമിനാറിലും അദ്ദേഹം പങ്കെടുത്തു. വാർധക്യസഹജമായ അസുഖങ്ങൾക്കിടയിലും തന്നെ വളർത്തിയ പ്രസ്ഥാനത്തിന്‍റെ സമ്മേളനത്തില്‍ നിന്ന് എങ്ങനെ മാറി നിൽക്കാൻ കഴിയും എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
Last Updated : Dec 20, 2019, 11:00 AM IST