കൊടുവള്ളി തിരിച്ചുപിടിക്കുമെന്ന പൂര്‍ണ്ണ ആത്മവിശ്വാസത്തില്‍ എം കെ മുനീര്‍
കോഴിക്കോട്: കൊടുവള്ളി മണ്ഡലത്തിൽ യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രണ്ട് തവണകളിലൊഴികെ യുഡിഎഫിനൊപ്പം നിന്ന മണ്ഡലത്തിൽ ഇത്തവണ വിജയം സുനിശ്ചിതമാണെന്ന് യുഡിഎഫ് സ്ഥാനാർഥി ഡോ. എംകെ മുനീർ പറയുന്നു. നട്ടുച്ച നേരത്ത് പോലും വലിയ ജനക്കൂട്ടമാണ് പ്രചാരണ സ്ഥലങ്ങളില്‍ തടിച്ച് കൂടുന്നതെന്നും നേരത്തെ മത്സരിച്ചിടത്തൊന്നും തനിക്കിങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തുമെന്നും കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.