മന്ത്രി ടി.പി. രാമകൃഷ്‌ണന്‍ സര്‍വ്വജന സ്‌കൂള്‍ സന്ദര്‍ശിച്ചു - wayanad latest news
വയനാട്: എക്സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്‌ണന്‍ സുൽത്താൻ ബത്തേരി സർവ്വജന സ്‌കൂൾ സന്ദർശിച്ചു. അധ്യാപകരുമായും വിദ്യാർഥിപ്രതിനിധികളുമായും മന്ത്രി ചർച്ച നടത്തി. സ്‌കൂൾ പി.ടി.എ. പിരിച്ചുവിടണമെന്നും, സ്‌കൂൾ മാനേജ്മെന്‍റ് കമ്മിറ്റി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥി പ്രതിനിധികൾ മന്ത്രിക്ക് നിവേദനം നൽകി. വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സ്‌കൂളിന്‍റെ സുഗമമായ പ്രവർത്തനത്തിന് വിദ്യാർഥികള്‍ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.