മോൻസണിന്‍റെ പക്കലുള്ളതെല്ലാം വ്യാജം, കേസ് വേഗം പൂർത്തിയാക്കും : അഹമ്മദ് ദേവർകോവിൽ - പുരാവസ്‌തു വകുപ്പ്
കോഴിക്കോട്: പുരാവസ്‌തു തട്ടിപ്പ് കേസ് ത്വരിതഗതിയിൽ പൂർത്തിയാക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. മോൻസണിന്‍റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത വസ്‌തുക്കളിൽ കേന്ദ്ര-സംസ്ഥാന പുരാവസ്‌തു വകുപ്പുകളുടെ പരിശോധന പുരോഗമിക്കുകയാണ്. ഇയാളുടെ പക്കലുള്ളതെല്ലാം വ്യാജമാണെന്നും പുരാവസ്‌തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.