ജലീലിന്‍റെ രാജി നേരത്തെയാകാമായിരുന്നെന്ന് സഹീര്‍ കാലടി - കെടി ജലീൽ
മലപ്പുറം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീൽ രാജിവച്ചതിൽ പ്രതികരണവുമായി അന്ന് തഴയപ്പെട്ട ഉദ്യോഗാർഥി സഹീർ കാലടി. ഏറെ സന്തോഷമുള്ള ദിവസമാണ് ഇന്നെന്ന് സഹീര്‍ കാലടി പറഞ്ഞു. കെടി ജലീൽ മറ്റു വഴികൾ ഇല്ലാത്തത് കൊണ്ടാണ് രാജി വച്ചതെന്നും രാജി നേരത്തെ ആകാമായിരുന്നുവെന്നും സഹീര്‍ കാലടി മലപ്പുറത്ത് പറഞ്ഞു.