ആദിവാസി മേഖലയിലെ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി - malappuram
മലപ്പുറം:ചാലിയാർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ദുർഘട ആദിവാസി മേഖലയിലെ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി. ക്യാമ്പിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. ഉസ്മാൻ നിർവഹിച്ചു. വാർഡ് മെമ്പർ പാലക്കയം കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിച്ചു. ചാലിയാർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ അനൂപ് ടി.എൻ, നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർ ലേഖ പിജി, ഡോക്ടർ ഷഫീദ്, ഡോക്ടർ അജയ് തുടങ്ങിയവർ പങ്കെടുത്തു. ചാലിയാർ പഞ്ചായത്ത് 2020-21 വർഷത്തെ പദ്ധതിയിൽ ദുർഘട ആദിവാസി മേഖലയിലെ ആരോഗ്യസംരക്ഷണത്തിനായി പ്രത്യേക പദ്ധതി വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിലെ ഉൾക്കാട്ടിലെ കോളനികളായ അമ്പുമല, പാലക്കയം, വെറ്റിലക്കൊല്ലി, വെണ്ണക്കോട്, വാളൻ തോട്, പ്ലാക്കൽ ചോല എന്നീ ആദിവാസി കോളനികളിലും ക്യാമ്പുകൾ നടത്തുന്നുണ്ട്.