കേരളം

kerala

ETV Bharat / videos

കെ എം ബഷീറിന്‍റെ സ്‌മരണാർഥം മാധ്യമ അവാർഡ് - Media Award in honor of KM Basheer

By

Published : Aug 30, 2019, 10:25 PM IST

തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീറിന്‍റെ സ്‌മരണയ്ക്കായി മാധ്യമ പുരസ്കാരം ഏർപ്പെടുത്തുന്നു. സിറാജ് ദിനപത്രത്തിന്‍റെ ആഭിമുഖ്യത്തിലാണ് കെ എം ബഷീർ സ്മാരക മാധ്യമ പുരസ്കാരം ഏർപ്പെടുത്തുന്നത്. അദ്ദേഹത്തിന്‍റെ ചരമ വാർഷിക ദിനമായ ഓഗസ്റ്റ് മൂന്നിന് എല്ലാ വർഷവും പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് സിറാജ് ദിനപത്രം ചെയർമാൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അറിയിച്ചു. കെ എം ബഷീറിന്‍റെ അപകടമരണത്തില്‍ അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നതായും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും അറിയിച്ചു. അതേസമയം സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണം പൂർത്തിയാകാൻ കാത്തിരിക്കുന്നതായും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

For All Latest Updates

ABOUT THE AUTHOR

...view details