മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; കാർത്തിയുടെ മൃതദേഹം സംസ്‌കരിച്ചു - മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍
പാലക്കാട്: മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കാർത്തിയുടെ മൃതദേഹം സംസ്‌കരിച്ചു. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ശവസംസ്‌കാര ചടങ്ങുകൾ നടത്തിയ ശേഷം കോയമ്പത്തൂരിലെ വൈദ്യുത ശ്‌മശാനത്തില്‍ വെച്ചായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന കാർത്തിയുടെ മൃതദേഹം തൃശൂരിൽ തന്നെ സംസ്‌കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം ജില്ലാ കലക്‌ർ തള്ളിയതിന് പിന്നാലെയാണ് മൃതദേഹം കോയമ്പത്തൂരില്‍ സംസ്‌കരിച്ചത്.