മഞ്ചേശ്വരത്ത് ഇടതുമുന്നണിക്ക് അനുകൂല സാഹചര്യമെന്ന് വി.വി രമേശൻ - manjeswaram constituency
കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ഇത്തവണ അനുകൂല സാഹചര്യമെന്ന് ഇടതുമുന്നണി സ്ഥാനാർഥി വി.വി രമേശൻ. മണ്ഡലത്തിൽ 2006ലെ ചരിത്രം ആവർത്തിക്കും. ബി.ജെ.പി സ്ഥാനാർഥിയായ കെ.സുരേന്ദ്രൻ ഹെലികോപ്റ്ററിൽ പറക്കുകയാണെന്നും ബിജെപി പണക്കൊഴുപ്പ് കാണിക്കുകയാണെന്നും വി.വി രമേശന്‍ പറഞ്ഞു. സ്വന്തം ജനപ്രതിനിധി ജയിലിൽ പോയതിന്‍റെ നാണക്കേട് മായ്ക്കാൻ ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് ഉറപ്പാണെന്നും വി.വി രമേശൻ കൂട്ടിച്ചേര്‍ത്തു.