കേരളം

kerala

ETV Bharat / videos

തന്നെ എഴുത്തുകാരനാക്കിയത് ബഷീറിന്‍റെ 'ബാല്യകാലസഖി': പെരുമ്പടവം ശ്രീധരൻ - perumbadavam sreedharan latest news

By

Published : Jul 5, 2021, 1:27 PM IST

തിരുവനന്തപുരം: തന്നെ എഴുത്തുകാരനാക്കിയത് ബഷീറിന്‍റെ 'ബാല്യകാലസഖി'യെന്ന് പ്രമുഖ സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരൻ. പെരുമ്പടവത്തെ തന്‍റെ വീട്ടിൽ നിന്ന് എട്ടു കിലോമീറ്റർ ദൂരെയുള്ള തലയോലപ്പറമ്പിലായിരുന്നു ബഷീറിന്‍റെ വീട്. വൈക്കം-തൊടുപുഴ ബസ്‌ പെരുമ്പടവത്തു കൂടി കടന്നുപോകുമ്പോൾ കുട്ടിക്കാലത്ത് ചിന്തിച്ചത് ഈ ബസ് ചെന്നു നിൽക്കുന്നിടത്താണല്ലൊ ബഷീറിന്‍റെ വീട് എന്നായിരുന്നു. വൈക്കത്ത് അഷ്‌ടമിക്ക് പോയി മടങ്ങുമ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കണ്ടതെന്നും പെരുമ്പടവം ഓര്‍മിച്ചു. മലയാളത്തിന്‍റെ വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്‍റെ സ്‌മരണദിനത്തിൽ ബഷീറുമൊത്തുള്ള ഓർമ്മകൾ ഇടിവി ഭാരതിനോട് പങ്കുവയ്ക്കുകയായിരുന്നു പെരുമ്പടവം.

ABOUT THE AUTHOR

...view details