നിർധനരായ കുട്ടികൾക്ക് എംഇഎസിന്‍റെ നേതൃത്വത്തില്‍ ടെലിവിഷൻ നല്‍കി - kulathoor nhss news
മലപ്പുറം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാർഥികൾക്ക് എല്‍ഇഡി ടിവി നല്‍കി. എംഇഎസ് മെഡിക്കൽ കോളജിന്‍റെ നേതൃത്വത്തിലാണ് ഓൺലൈൻ പഠനത്തിനാവശ്യമായ ടെലിവിഷൻ വിതരണം ചെയ്തത്. കൊവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. എംഇഎസ് ഡയറക്ടർ ഫസല്‍ ഗഫൂർ, എംഇഎസ് ജില്ല സെക്രട്ടറി ഷാഫി ഹാജി, സ്കൂൾ പ്രിൻസിപ്പല്‍ സി.വി മുരളി തുടങ്ങിയവർ പങ്കെടുത്തു.