മലമ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നു - malambuzha dam shutter opened
പാലക്കാട്: മലമ്പുഴ അണക്കെട്ടിന്‍റെ നാല് ഷട്ടറുകള്‍ അഞ്ച് സെന്‍റിമീറ്റര്‍ വീതം തുറന്നു. വൃഷ്‌ടിപ്രദേശത്തുളള മഴമൂലം അണക്കെട്ടിലേക്കുളള നീരൊഴുക്ക് തുടരുന്നതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഷട്ടർ തുറന്നത്. മുക്കൈ പുഴ, കൽപാത്തി പുഴ, ഭാരതപുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.